ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിയോടാണ് തനിക്ക് താല്‍പ്പര്യമെന്നും അത് മഹത്വമെന്നും, മറിച്ച് നോമിനേഷന്‍ രീതിയോട് താല്‍പ്പര്യമില്ലെന്നും പ്രിയങ്ക ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു.
ശശി തരൂരിന്റേതിന് സമാനമായ രീതിയില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.