തലശ്ശേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തലശ്ശേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തലശ്ശേരി: വിവകേരളം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് തലശ്ശേരി ടൗണിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. ചിറക്കര പള്ളിത്താഴയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ആര്‍
ചിന്മയ്, ജില്ലാ സെക്രട്ടറി നിമിഷ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാട്ടിയത്. കനത്ത സുരക്ഷയെ മറികടന്നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുയര്‍ന്നത്. കരിങ്കൊടിക്കാരെ പോലിസ് പിടിച്ചുമാറ്റി.

 

Share

Leave a Reply

Your email address will not be published. Required fields are marked *