കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: 49ാതാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജി.എസ്.ടി പരാതികള്‍ക്കായുള്ള ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കും. സിമന്റ് ജി.എസ്.ടി കുറയ്ക്കുന്നത്, ഓണ്‍ലൈന്‍ ഗെയിം നികുതി എന്നിവയും യോഗം പരിഗണിച്ചേക്കും. പാന്‍ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. അതേസമയം എ.ജി സാക്ഷ്യപ്പെടുത്തിയ ജി.എസ്.ടി നഷ്ടപരിഹാര കണക്കുകള്‍ കേരളം നല്‍കിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്. വിഷയത്തിലെ സംസ്ഥാനത്തിന്റെ വിശദീകരണം യോഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉന്നയിച്ചേക്കും.