അസ ലബോറട്ടറിയുടെ ഏഴാമത് ബ്രാഞ്ച് ഫ്രാന്‍സിസ് റോഡില്‍ ആരംഭിച്ചു

അസ ലബോറട്ടറിയുടെ ഏഴാമത് ബ്രാഞ്ച് ഫ്രാന്‍സിസ് റോഡില്‍ ആരംഭിച്ചു

കോഴിക്കോട്: ഉത്തര കേരളത്തിലെ പ്രമുഖ ലബോറട്ടറി ശൃംഖലയായ അസ ലബോറട്ടറിയുടെ ഏഴാമത് ബ്രാഞ്ച്, ഫ്രാന്‍സിസ് റോഡില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കണ്ണങ്കണ്ടി ഗ്രൂപ്പ് എം.ഡി പരീദ് കണ്ണങ്കണ്ടി, പാര്‍ട്ട്ണര്‍മാരായ മുഹമ്മദ് അസ്‌ലം, മജീദ് നെല്ലിക്ക, റഫീക്ക്, അസ സി.ഇ.ഒ സഹീം കണ്ണങ്കണ്ടി, സി.ഒ.ഒ ജാവേദ് ഇസ്‌ലാം, വസീം കണ്ണങ്കണ്ടി, മലബാര്‍ ജ്വല്ലറി ഗ്രൂപ്പ് എം.ഡി വീരാന്‍കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടാനുബന്ധിച്ച് 15 മുതല്‍ 19 വരെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്ക് സൗജന്യ ഷുഗര്‍ ടെസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ പ്രത്യേക പാക്കേജുകളും ലഭ്യമാണ്. രാവിലെ 5.30 മുതല്‍ വൈകീട്ട് അഞ്ച് വരേയും. ഞായര്‍ രാവിലെ 5.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരേയുമാണ് പ്രവര്‍ത്തന സമയം. വിശദ വിവരങ്ങള്‍ക്ക് 9605770770 എന്ന നമ്പറില്‍ വിളിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *