അബ്ദുല്‍ ഫഹീം ദുബായില്‍ നിര്യാതനായി

അബ്ദുല്‍ ഫഹീം ദുബായില്‍ നിര്യാതനായി

തലശ്ശേരി: ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ്.സിതാരയുടെ ഭര്‍ത്താവ് കണ്ണൂര്‍ തലശ്ശേരി സ്വദേശി ഒ.വി അബ്ദുള്‍ ഫഹീം (48) ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബായില്‍ മരണപ്പെട്ടു. ദുബായില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലിചെയ്തു വരികയായിരുന്നു. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ കൊക്കക്കോള കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലിചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു. പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഓ.വി സാബിറ, മക്കള്‍: ഗസല്‍, ഐദിന്‍, സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *