അണ്ടല്ലൂരില്‍ ‘കോടിയേരി സ്മൃതി’: ചിത്ര-ഫോട്ടോ-എല്‍.ഇ.ഡി പ്രദര്‍ശനം തുടങ്ങി

അണ്ടല്ലൂരില്‍ ‘കോടിയേരി സ്മൃതി’: ചിത്ര-ഫോട്ടോ-എല്‍.ഇ.ഡി പ്രദര്‍ശനം തുടങ്ങി

തലശ്ശേരി: അണ്ടല്ലൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മള്‍ട്ടിമീഡിയാ ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന ‘കോടിയേരി സ്മൃതി’ചിത്ര-ഫോട്ടോ -എല്‍.ഇ.ഡി പ്രദര്‍ശനം തുടങ്ങി. കോടിയേരിയുടെ ജീവിത രേഖകള്‍ ചിത്രങ്ങളായും ഫോട്ടോകളായും പ്രദര്‍ശന നഗരിക്കകത്തും വലിയ സ്‌ക്രീനില്‍ പുറത്ത് എല്‍.ഇ.ഡി ദൃശ്യങ്ങളായും അനുഭവവേദ്യമായ. അണ്ടല്ലൂര്‍ ദിനേശ് ബീഡി ഹാളില്‍ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.രവി അധ്യക്ഷത വഹിച്ചു. ഉത്സവ ദിനങ്ങളില്‍ എന്നും വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ വരെ പ്രദര്‍ശനം കാണാവുന്നതാണ്. പ്രശസ്ത കലാകാരന്മാര്‍ വലിയ കാന്‍വസില്‍ വരച്ച 50 ഓളം ചിത്രങ്ങളും ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *