കോഴിക്കോട്: 32ാമത് രാമാശ്രമം ഉണ്ണീരികുട്ടി പുരസ്‌കാരത്തിന് എം.എല്‍.എ കെ.കെ ശൈലജ ടീച്ചര്‍ അര്‍ഹയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നിപ്പാ-കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനം നല്‍കിയതും ഐക്യരാഷ്ട്രസഭയുടെ പൊതുസേവന ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിന് ക്ഷണം ലഭിച്ചതും മാഗ്‌സസേ പുരസ്‌കാരത്തിന് തിരഞ്ഞെക്കപ്പെടുകയും ചെയ്തതും കെ.കെ ശൈലജടീച്ചറെ അവാര്‍ഡിനായി പരിഗണിക്കുന്നതിന് കാരണമായി. എം.മുകുന്ദന്‍, വി.ആര്‍ സുധീഷ്, എം.മോഹനന്‍ എന്നിവരങ്ങുന്ന അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ എം.മുകുന്ദന്‍, വി.ആര്‍ സുധീഷ്, എം.മോഹനന്‍, എം.എ ശിഷന്‍ ഉണ്ണീരികുട്ടി എന്നിവരും സംബന്ധിച്ചു.