കോഴിക്കോട്: ആതുരശുശ്രൂഷാ രംഗത്തെ ഗുണമേന്മക്കും സുരക്ഷയ്ക്കുമുള്ള എറ്റവും ഉയര്‍ന്ന അംഗീകാരമായ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ സ്വന്തമാക്കിയതായി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ ഡോ.അബ്ദുള്ള ചെറയക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ അംഗീകാരത്തോടെ രാജ്യത്തെ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയിലേക്ക് സ്റ്റാര്‍കെയറും എത്തി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ആദ്യത്തെ എന്‍.എ.ബി.എച്ച് അംഗീകാരം അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമില്‍ നിന്ന് ഏറ്റുവാങ്ങിയ വ്യക്തിയാണ് സ്റ്റാര്‍കെയറിന്റെ അമരക്കാരനായ ഡോ. അബ്ദുള്ള ചെറയക്കാട്ട്. കോഴിക്കോടിന് പുറമേ ഒമാനിലും യു.എ.ഇയിലും ആശുപത്രി ശൃംഖലകള്‍ സ്റ്റാര്‍കെയറിനുണ്ട്.
നിലവില്‍ 20 സ്‌പെഷ്യാലിറ്റികളും 10 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഉള്‍പ്പെടെ 35 വിഭാഗങ്ങളിലായി 85ലധികം ഡോക്ടര്‍മാര്‍ കോഴിക്കോട് സ്റ്റാര്‍കെയറില്‍ സേവനമനുഷ്ഠിക്കുന്നു. ദേശീയാംഗികാരത്തിലൂടെ സ്റ്റാര്‍കെയറിന്റെ കഡില്‍സ് പ്രസവ വിഭാഗം, ഹൈറിസ്‌ക് പ്രഗ്നന്‍സി കെയര്‍, വാസ്‌കുലാര്‍ സര്‍ജറി, ഇ.എന്‍.ടി, ബോണ്ട്-ഒര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പൈന്‍ സര്‍ജറി, ലേസര്‍ ആന്റ് ലാപ്പറോസ്‌കോപ്പിക് സര്‍ജറി വിഭാഗം, പ്രോക്ടോളജി വിഭാഗം, പീഡിയാട്രിക് സര്‍ജറി വിഭാഗം എന്നിവയുടെ സേവനം പൊതുജനങ്ങള്‍ക്ക് കൂടുല്‍ മികവോടെ ലഭ്യമാകുമെന്ന് ഡോ.അബ്ദുള്ള ചെറയക്കാട്ട് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ സത്യ, ക്വാളിറ്റി വിഭാഗം ഹെഡ് ഡോ.ഫിബിന്‍ തന്‍വീര്‍, ക്വാളിറ്റി മാനേജര്‍ പ്രവീണ്‍.ജെ, വൈശാഖ് സുരേഷ് (മാര്‍ക്കറ്റിംഗ്) എന്നിവരും സംബന്ധിച്ചു.