കോഴിക്കോട്: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.ജെ ഫിലിം ഹൗസിന്റെ മലബാര്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം 21ന് രാവിലെ ഒമ്പത് മണിക്ക് തിരുവണ്ണൂരില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി, കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളാകും. സംവിധായകനും വി.ജെ ഫിലിം ഹൗസിന്റെ പാര്‍ട്ണറുമായ സന്തോഷ് വിശ്വനാഥ്, ചലച്ചിത്ര താരം ഡയാന ഹമീദ്, വി.ജെ ഫിലിം ഹൗസിന്റെ മാനേജിങ് ഡയരക്ടര്‍ വിനോദ് നായര്‍, വി.ജെ ഫിലിംഹൗസ് ഡയരക്ടര്‍ എന്‍.കെ പ്രമോദ്, സിനിമ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. അഭിനയം, സംവിധാനം, തിരക്കഥ, ഫിലിം എഡിറ്റിംഗ്, സിനിമ മേക്കപ്പ്, ആര്‍ട്ട് ഡയരക്ഷന്‍, ഡാന്‍സ് (ക്ലാസിക് ആന്‍ഡ് വെസ്റ്റേണ്‍) ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ക്ക് ഇവിടെ പരിശീലനം നല്‍കും. ഗവ.അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നതിനൊപ്പം പഠനത്തിന് ലോണ്‍ സൗകര്യമൊരുക്കും.