കോഴിക്കോട്: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ‘തെളിമ ‘ യുടെ കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ജില്ലാസബ് ജഡ്ജിയും ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജല്‍ നിര്‍വഹിച്ചു. എല്ലാ വിദ്യാര്‍ഥികളിലും പഠന പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്ന തെളിമ പദ്ധതി വിദ്യാഭ്യാസ ഗുണമേന്മക്കും പാവപ്പെട്ട കുട്ടികള്‍ക്കും ഏറെ സഹായകരമാണെന്നതിനാല്‍ മാതൃകാപരവും അഭിനനന്ദനാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് വലീദ് പി.എന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് ബഷീര്‍ മുഖ്യഭാഷണം നടത്തി. ലോക കേരള സഭാംഗം പി.കെ കബീര്‍സലാല, അഷ്‌റഫ് അഗ, ജദീര്‍, നൂറുദ്ദീന്‍ , അബ്ദുല്‍ സലാം ആശംസകള്‍ നേര്‍ന്നു. കോഴിക്കോട് ഈസ്റ്റ് ക്ലസ്റ്റര്‍ പി.എ.സി മെമ്പര്‍ റഫീഖ് എന്‍.എസ്.എസ് സന്ദേശം നല്‍കി. പ്രോഗ്രാം ഓഫീസര്‍ സര്‍ഷാര്‍ അലി സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. എല്ലാ വിഷയങ്ങളുടേയും പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ പഠിക്കാവുന്ന രീതിയില്‍ വിദഗ്ധ അധ്യാപകര്‍ തയ്യാറാക്കുന്ന മൊഡ്യൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് തെളിമ .