ന്യൂമാഹി: കവിയൂര്‍ മങ്ങാട് പ്രദേശത്ത് തലശ്ശേരി- മാഹി ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി മാറ്റിസ്ഥാപിക്കുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീണ് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസാം സ്വദേശി ദിലിപ് റായ് (28) മരണപ്പെട്ടു. ഗോളാക് ഗഞ്ച് സ്വദേശി ബീരേന്ദ്രനാഥ് റായിയുടെ മകനാണ്. രണ്ട് അതിഥി തൊഴിലാളികള്‍ക്കടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എടക്കാട് സ്വദേശി രാജേഷ് , അസാം സ്വദേശി രാജു എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.