മാഹി: വടകര പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും മാഹി സി.എച്ച് സെന്ററും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ മാഹി ഗവ.എല്‍പി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് കെ.പി മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ദില്‍ഷാദ് ബാബുവും സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.വി യൂസഫും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓര്‍ത്തോ പീഡിയാക് സര്‍ജന്‍ ഡോ. ഫവാസ് മുഹമ്മദ് മാനു, ഇ.എന്‍.ടി അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. ആനന്ദ് കൃഷ്ണന്‍, ഡോ. അമ്രാസ് ഹാരിസ് (ജനറല്‍ മെഡിസിന്‍) എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ലാബ് പരിശോധനകളുടെ 25%വും ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികളുടെ സി.ടി/ എം.ആര്‍.ഐ പരിശോധനയുടെ 15%വും അഡ്മിഷന്‍ ആവശ്യമുള്ള സര്‍ജറിയുടെ 20% വും ചിലവ് പാര്‍ക്കോ സൗജന്യമായി നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികളുടെ 10 ദിവസം വരെയുള്ള തുടര്‍ പരിശോധന സൗജന്യമായിരിക്കും. കേള്‍വി പരിശോധനയും തലകറക്കം, ബാലന്‍സ് പ്രശ്നങ്ങള്‍ എന്നിവയുടെ വിദഗ്ധ പരിശോധനയും ചികിത്സയും സൗജന്യ നിരക്കില്‍ നല്‍കും.
ശ്രവണ സഹായികള്‍ കുറഞ്ഞ വിലയില്‍ എത്തിച്ചു നല്‍കും.
ഉദ്ഘാടന ചടങ്ങില്‍ പോണ്ടിച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മുഖ്യാതിഥിയായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8129327719, 8943816345 നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍പാര്‍ക്കോ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അജയന്‍ താവത്ത്, അസി.മാനേജര്‍ (റഫറല്‍ മാര്‍ക്കറ്റിംഗ്) രാഹുല്‍ വിആര്‍, സി.എച്ച് സെന്റര്‍ വൈസ് പ്രസിഡന്റ് ടി.ജി ഇസ്മായില്‍, സെക്രട്ടറിമാരായ എ.വി സലാം, എ.വി സിദ്ധീഖ്, സര്‍വീസ് വിംഗ് പ്രസിഡന്റ് അജ്മല്‍ നിഹാദ് എന്നിവരും പങ്കെടുത്തു.