തിരുവനന്തപുരം: കേരളസര്‍ക്കാര്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ-2023ല്‍ കാര്‍ഷിക പ്രാധാന്യമുള്ള 18 വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന്കൃഷിമന്ത്രിപിപ്രസാദ്പറഞ്ഞു. ദേശീയ – അന്തര്‍ദേശീയതലത്തിലെവിദഗ്ധര്‍ പങ്കെടുക്കുന്നസെമിനാറുകള്‍ കാര്‍ഷികമേഖലയിലെപുതിയട്രെന്റുകള്‍, വ്യത്യസ്ത ആശയങ്ങള്‍, കൃഷിരീതികള്‍ എന്നിവ കര്‍ഷകര്‍ക്കുംസംരംഭകര്‍ക്കും പകര്‍ന്നുനല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ഡി.പി.ആര്‍ ക്ലിനിക്കിന്റെ രണ്ടാം ദിവസത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക മൂല്യവര്‍ദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തില്‍ കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗഗയുടെ ഭാഗമായി, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കുവാനും മൂല്യവര്‍ദ്ധനവ്‌നടത്തുവാനുംഉദ്ദേശിക്കുന്നസംരംഭകരെകര്‍ഷകരുമായിബന്ധിപ്പിക്കുവാന്‍ ബിസിനസ്സ്2ബിസിനസ്സ് (ബി2ബി) മീറ്റ്‌സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക സംരംഭകരെ സഹായിക്കുവാനും വഴി കാട്ടിയാകുവാനും ഡി.പി.ആര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. കാര്‍ഷികമേഖലയിലെ സംരംഭകത്വ വികസനത്തിന് മുതല്‍ക്കൂട്ടാകുകയാണ് വൈഗ-2023 ഡി.പി.ആര്‍ ക്ലിനിക് വഴി ലക്ഷ്യമിടുന്നതെന്നും, തുടര്‍ന്നുംരണ്ട് മാസ ഇടവേളകളില്‍ ക്ലിനിക്ക് സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഉടന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ‘കേരള്‍ ആഗ്രോ’ ബ്രാന്‍ഡില്‍ എത്തിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഫാമുകള്‍, ജൈവ ഉല്‍പാദനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ 100 ഉല്‍പ്പന്നങ്ങളായിരിക്കും ഓണ്‍ലൈന്‍ വിപണിയില്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക. അടുത്തഘട്ടത്തില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കൂടി ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന രീതിയില്‍ കര്‍ഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലെത്തിക്കും. 500 ഓളം കൃഷിഭവനുകളിലെ ഉല്‍പ്പന്നങ്ങള്‍ വൈഗയില്‍ ലഭ്യമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പ്രധാനപ്രശ്‌നങ്ങള്‍ക്ക് സാങ്കേതികമായി പരിഹാരം കാണുന്നതിന് അഗ്രി-ഹാക്കത്തോണും വൈഗയോടനുബന്ധിച്ച് നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വ്യത്യസ്തപ്രശ്‌നങ്ങള്‍ക്ക് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണ്‍ വേദിയില്‍ വച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കും. നിലവില്‍ ലഭിച്ച അപേക്ഷകളുടെയും പരിഹാരമാര്‍ഗ്ഗങ്ങളുടെയും പ്രാഥമിക പരിശോധന വിദഗ്ധരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.