കോഴിക്കോട്: സ്‌റ്റേറ്റ് എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21ന് രാവിലെ 10.30ന് കലക്ട്രേറ്റ് ധര്‍ണ നടത്തും. വെല്‍ഡിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, ഇല്ക്രിസിറ്റി ബില്‍ ഇളവ് അനുവദിക്കുക, സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി വെല്‍ഡിങ് ജോലി ചെയ്യുന്നതും ലൈസന്‍സില്ലാതെ വെല്‍ഡിങ് ജോലി ചെയ്യുന്നതും നിയന്ത്രിക്കുക, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി വൈറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക, പുതിയ യൂണിറ്റ് ആരംഭിക്കുവാനുള്ള നിയമങ്ങളില്‍ ഇളവ് വരുത്തുക, ഇരുമ്പ് ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപ്പെടുക തുടങ്ങിയ ആവശ്യങ്ങളി ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്.