‘ഓര്‍മ്മചെമ്പ്’ കുടുംബസംഗമം 19ന്

‘ഓര്‍മ്മചെമ്പ്’ കുടുംബസംഗമം 19ന്

കോഴിക്കോട്: സെന്റ് ആന്റണീസ് എ.യു.പി സ്‌കൂളില്‍ 1978 വരെ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ ഓര്‍മ്മചെമ്പ് കുടുംബസംഗമം 19ന് നടക്കുമെന്ന് പൂര്‍വ വിദ്യാര്‍ഥി സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനനത്തില്‍ അറിയിച്ചു. പരിപാടി ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ്‌ പോലിസ് പി.ബിജുരാജ് മുഖ്യാതിഥിയാകും. വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു, പട്ടുറുമാല്‍ ഫെയിം ഇന്‍ഹം ഹഖീം എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍വച്ച് മുന്‍കാല അധ്യാപകരേയും മാര്‍ച്ച് മാസത്തില്‍ വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടെസി മാത്യുകെ.യെയും ആദിക്കും. ‘ കൈത്താങ്ങ്’ പരിപാടി രൂപികരിച്ച് നിര്‍ധനരായ 10 കുട്ടികള്‍ക്ക് ഫണ്ട് സ്വരൂപിച്ച് നല്‍കാന്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന തീരുമാനിച്ചിട്ടുണ്ട്. പരിപാടിയില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടിള്‍ നടക്കും.
ലോക ഗിന്നസ് റെക്കോര്‍ഡ് ജേതാവ് വിഷ്ണു ഒടുംബ്രയുടെ ശിങ്കാരിമേളവും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സന്നാഫ് പാലക്കണ്ടി, സനോജ്.യു, ശ്യാംജിത്ത് യു.വി, ഇ.വി അഹമ്മദ് അലി സബഹ്, മുജീബ് റഹ്‌മാന്‍.എം എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *