സദു അലിയൂര്‍ അനുസ്മരണവും ചിത്രരചനാ മത്സരവും

സദു അലിയൂര്‍ അനുസ്മരണവും ചിത്രരചനാ മത്സരവും

മാഹി: അകാലത്തില്‍ വിട പറഞ്ഞ പ്രമുഖ ജലച്ഛായ ചിത്രകാരന്‍ സദു അലിയൂരിന്റെ സ്മരണാര്‍ഥം ഫൈറ്റേര്‍സ് സ്‌പോട്‌സ് ആന്റ് അക്ഷയ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കരുവയലില്‍ 19ന് കാലത്ത് രാവിലെ ഒമ്പത് മണിക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ക്ക് പുറമേ മികച്ച ചിത്രത്തിന് സദു അഴിയൂര്‍ സ്മാരക സ്വര്‍ണ മെഡലും സമ്മാനിക്കും. പ്രശസ്ത ചിത്രകാരന്‍ അജയ് ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുവീരന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, ചിത്രകാരന്‍ സുരേഷ് കൂത്തുപറമ്പ് സംബന്ധിക്കും. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം: ഫോണ്‍: 8075247815,7594941404.

 

Share

Leave a Reply

Your email address will not be published. Required fields are marked *