ദുബായ്: ഷുഹൈബ് കൊലപാതകത്തെ കുറിച്ച് ആകാശ് തില്ലങ്കേരിയുടെ എഫ്.ബി പോസ്റ്റിലൂടെയുള്ള വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് ഇന്‍കാസ് സ്ഥാപക ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഷുഹൈബ് രക്തസാക്ഷിത്വത്തിന്റെ നാലാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് ഈ കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങളിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്തു വരുന്നത്. കൊന്നവരും കൊല്ലിച്ചവരും വഴി പിരിയുന്ന സമയത്തും ഷുഹൈബിന്റെ കുടുംബം നീതി തേടി അലയുകയാണ്. കൃത്യം ചെയ്തവര്‍ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ കൊലക്ക് പ്രേരണ നല്‍കിയവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. കൊലക്കേസ് പ്രതികള്‍ക്ക് ജോലി നല്‍കി സുരക്ഷക്കുള്ള താവളമായി സഹകരണ ബാങ്കുകളെ സി.പി.എം മാറ്റുകയാണ്. ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഗുഢസംഘത്തെ പൊതു സമൂഹത്തിനന് മുന്നില്‍ കൊണ്ടുവരണമെന്നും പുന്നക്കന്‍ മുഹമ്മദലി കൂട്ടിച്ചേര്‍ത്തു.