ഭരണഘടനാ സംരക്ഷണ സമ്മേളനം 19ന്

ഭരണഘടനാ സംരക്ഷണ സമ്മേളനം 19ന്

കോഴിക്കോട്: കോര്‍പറേറ്റ് ഹിന്ദുത്വ വാഴ്ചയില്‍ നിന്നും ഇന്ത്യയെ കാക്കണമെന്നും ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കണമെന്നുള്ള സന്ദേശമുയര്‍ത്തി 19ന് നടക്കുന്ന ഭരണഘനാ സംരക്ഷണ സമ്മേളനം സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ വൈകീട്ട് അഞ്ച് മണിക്കാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ടി.പി അബ്ദുള്ളകോയ മദനി, മുക്കം ഉമ്മര്‍ ഫൈസി, ഡോ.എ.പി അബ്ദുല്‍ സലാം, മുഹമ്മദലി കിനാലൂര്‍, കെ.പി രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, അജിത, പി.കെ പാറക്കടവ്, ഡോ.ഫസല്‍ ഗഫൂര്‍, പി. മോഹനന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍, ഡോ.യു.ഹേമന്ത്കുമാര്‍, അഡ്വ.കെ.എന്‍ ജയകുമാര്‍, പി.സി ഷൈജു, ഡോ.എസ്.ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *