തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പിലാക്കുന്ന ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായുള്ള പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. രാവിലെ ഒന്‍പത് മണിക്ക് പന്തളം കടയ്ക്കാട് കര്‍ഷക പരിശീലനകേന്ദ്രത്തില്‍ വെച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. സുശീല സന്തോഷ്, ബന്നി മാത്യു, എന്‍.രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.