കോഴിക്കോട്: പി.എം കിസാന്‍ ഗുണഭോക്താക്കള്‍ക്ക് പതിമൂന്നാമത് ഗഡു ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിങ്, ഇ.കെ.വൈ.സി, ലാന്‍ഡ് വെരിഫിക്കേഷന്‍, പി.എഫ് എം.എസ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കല്‍ എന്നിവ ഉടന്‍ ചെയ്യണം. ഇനിയും പൂര്‍ത്തീകരിക്കാത്തവര്‍ തൊട്ടടുത്ത പോസ്റ്റ് ഓഫിസിലെത്തി ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങിയാലും ആനുകൂല്യം ലഭിക്കും. ഗുണഭോക്താക്കള്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.