നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, എതിര്‍ത്ത് സംസ്ഥാനം

നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, എതിര്‍ത്ത് സംസ്ഥാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരേ ദിലീപ്. ദിലീപ് നല്‍കിയ സത്യവാങ്മൂലത്തെ എതിര്‍ത്ത് സംസ്ഥാനം സുപ്രീം കോടതിയില്‍. കുറ്റമറ്റരീതിയില്‍ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷന്‍ നടത്തുന്നതെന്നും വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളില്‍ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചത് തെളിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കില്‍ മുപ്പത് ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസമാണ് ദിലീപ് സത്യവാങ്മൂലം നല്‍കിയത്. വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്നാണ് ദിലീപിന്റെ ആരോപണം. തെളിവുകളുടെ വിടവ് നികത്താനാണ് കാവ്യ മാധവന്റെ അച്ഛന്‍ മാധവനെയും, അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നതെന്നതെന്നും വിചാരണ നീട്ടികൊണ്ട് പോകാനാണ് ഇതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണ് പൊലീസുംഅതിജീവിതയും, പ്രോസിക്യൂഷനും നടന്നുന്നതെന്നാണ് ദിലീപിന്റെ ആരോപണം.

Share

Leave a Reply

Your email address will not be published. Required fields are marked *