ശാസ്ത്രദിന ഓണ്‍ലൈന്‍ സയന്‍സ് ക്വിസ് 28ന്; ഒന്നാം സമ്മാനം ടാബ്ലറ്റ്

ശാസ്ത്രദിന ഓണ്‍ലൈന്‍ സയന്‍സ് ക്വിസ് 28ന്; ഒന്നാം സമ്മാനം ടാബ്ലറ്റ്

കോഴിക്കോട്: ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ സയന്‍സ് ക്വിസ് സംഘടിപ്പിക്കുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന IQ കരിയര്‍ എന്ന സംഘടനയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. 28ന് ഇന്ത്യന്‍ സമയം വൈകിട്ട് 7:30 മുതല്‍ 8 മണി വരെയാണ് പരീക്ഷ നടക്കുന്നത്. അടിസ്ഥാന ശാസ്ത്രം, ഗണിതശാസ്ത്രം, പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ‘SAMSUNG GALAXY TAB A8’ സമ്മാനമായി ലഭിക്കുന്നതാണ്. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നതിന് പ്രത്യേകം ഫീ ഒന്നും തന്നെ ഇല്ല. രജിസ്റ്റര്‍ ചെയ്യുന്നതിനായി shorturl.at/dsuW6 എന്ന ലിങ്ക് സന്ദര്‍ശിക്കുക. Helpline: 7907248669, Email: talentexam.iq@gmail.com

Share

Leave a Reply

Your email address will not be published. Required fields are marked *