വൈഗ 2023 കാര്‍ഷികസെമിനാറുകളില്‍ രജിസ്റ്റര്‍ ചെയ്യാം

വൈഗ 2023 കാര്‍ഷികസെമിനാറുകളില്‍ രജിസ്റ്റര്‍ ചെയ്യാം

കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് നടത്തുന്ന വൈഗ 2023ല്‍ വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷികധനകാര്യവും സംരംഭകത്വവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ അധിഷ്ഠിത ഉല്‍പ്പാദനം, ട്രൈബല്‍ അഗ്രികള്‍ച്ചര്‍ ടെക്‌നോളജികള്‍, ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍, പാക്കേജിംഗ് ടെക്‌നോളജിയും ബ്രാന്‍ഡിംഗും കാര്‍ഷിക ഉത്പാദകസംഘടനകള്‍, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍- യൂത്ത്, സംരംഭകത്വവികസനംസംബന്ധിച്ചവിഷയങ്ങള്‍, ചെറുധാന്യങ്ങളുടെസാദ്ധ്യതകള്‍, പച്ചക്കറി- ഫലവര്‍ഗ്ഗങ്ങളുടെവിളവെടുപ്പിനുശേഷമുള്ള പരിപാലനവും മൂല്യവര്‍ധനവും തുടങ്ങി 17 വിഷയങ്ങളിലാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെതിരുവനന്തപുരംപുത്തരിക്കണ്ടംമൈതാനിയില്‍ നടക്കുന്നനടക്കുന്നവൈഗസെമിനാറുകളില്‍ പങ്കെടുക്കുന്നതിന്കര്‍ഷകര്‍, കാര്‍ഷികസംരംഭകര്‍, മറ്റുതല്പരവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9447212913, 9383470150

Share

Leave a Reply

Your email address will not be published. Required fields are marked *