വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്; 150 പേര്‍ക്ക് മരുന്ന് സൗജന്യമായി വിതരണം ചെയ്തു

വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്; 150 പേര്‍ക്ക് മരുന്ന് സൗജന്യമായി വിതരണം ചെയ്തു

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 വയസ്സ് കഴിഞ്ഞ നിത്യ രോഗികളായ 150 പേര്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഷുഗര്‍, പ്രഷര്‍, രക്തയോട്ട കുറവ് എന്നീ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കാണ് മൂന്നുമാസത്തേക്ക് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നു വാങ്ങി വിതരണം ചെയ്തത്. കൂടാതെ ഇന്‍സുലിനും വിതരണം ചെയ്തു. മരുന്ന് വിതരണം ചെയ്യുന്നതിന് മുമ്പ് രോഗികളുടെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വാര്‍ഡുകളില്‍ രൂപീകരിച്ച വയോജനസഭ അംഗങ്ങള്‍ക്കാണ് പ്രസിഡന്റ് വി.വി മുഹമ്മദലി മരുന്ന് വിതരണം ചെയ്തത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, ജനീത ഫിര്‍ദൗസ്, നിര്‍വഹണ ഉദ്യോഗസ്ഥയായ താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ ജമീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ്, നഴ്‌സ് ആതിര എന്നിവര്‍ സംസാരിച്ചു. ഓരോ വാര്‍ഡില്‍ നിന്നും വന്ന വയോജനങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ പ്രകാരമാണ് മരുന്ന് വിതരണം ചെയ്തത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *