തലശ്ശേരി; മയക്ക് മരുന്ന് മാഫിയാസംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ സി.പി.എം പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ.ഖാലിദ് ( 52 ), സഹോദരീ ഭര്‍ത്താവ് പൂവനാഴി ഷെമിര്‍ (40) എന്നിവരെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതിയായ നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് മുട്ടങ്ങല്‍ വീട്ടില്‍ ജാക്‌സണ്‍ വിന്‍സന്റിനും ( 28) ജാമ്യമില്ല. റിമാന്റില്‍ കഴിയുന്ന പ്രതി നല്‍കിയ ജാമ്യ ഹരജി ജില്ലാ സെഷന്‍സ് ജഡ്ജ് ജി.ഗിരീഷ് തള്ളി. ഏഴു പ്രതികളാണ് റിമാന്റിലുമുള്ളത്. ഇവരില്‍ ഒന്നാം പ്രതി പാറായി ബാബുവെന്ന സുരേഷ് ബാബുവിന്റെ ബന്ധുവാണ് ജാക്‌സണ്‍. പാറായിബാബു ഉള്‍പ്പെടെ ആറുപേര്‍ നല്‍കിയ ജാമ്യ ഹരജി നേരത്തെ കോടതി നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 23നാണ് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്ത് വച്ചാണ് സംഭവ നടന്നത്.