ചെമ്പ്ര പുത്തന്‍പുര ശ്രീഭദ്രകാളീക്ഷേത്രം കളിയാട്ട മഹോത്സവം

ചെമ്പ്ര പുത്തന്‍പുര ശ്രീഭദ്രകാളീക്ഷേത്രം കളിയാട്ട മഹോത്സവം

മാഹി: ചെമ്പ്രയിലെ പ്രസിദ്ധമായ പുത്തന്‍പുര ശ്രീഭദ്രകാളീക്ഷേത്രത്തിലെ കളിയാട്ടം 17,18,19 തീയതികളില്‍ നടക്കും. 17ന് രാവിലെ രൂപ സമര്‍പ്പണങ്ങള്‍. രാത്രി ഏഴ് മണിക്ക് നട്ടത്തിറ. 18ന് ഉച്ചക്ക് തിരു ഉടയാട എഴുന്നള്ളത്ത്. വൈകീട്ട് ആറിന് ശാസ്തപ്പന്‍ വെള്ളാട്ടം, ഗുരു കാരണവര്‍ വെള്ളാട്ടം. തുടര്‍ന്ന് കലശം വരവ്. ശേഷം ഗുളികന്‍ വെള്ളാട്ടം. രാത്രി 10ന് രക്തേശ്വരിയമ്മയുടെ കുളിച്ചെഴുന്നള്ളത്തും വെള്ളാട്ടവും , തുടര്‍ന്ന് ശ്രീഭഗവതി വെള്ളാട്ടം. 19ന് പുലര്‍ച്ചെ ഒന്നിന് ഗുളികന്‍ ദൈവം, തുടര്‍ന്ന് രക്തേശ്വരിയമ്മയുടെ പുറപ്പാട്. രാവിലെ 11ന് ശാസ്തപ്പന്‍ തിറ, ഗുരു കാരണവര്‍, തുടര്‍ന്ന് ശ്രീഭഗവതി തിറ, ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *