കേന്ദ്ര ഭരണകൂടം നേരിട്ട് ഭരണഘടനയെ അക്രമിക്കുന്നു: ടീസ്റ്റ് സെറ്റള്‍ വാഡ്

കേന്ദ്ര ഭരണകൂടം നേരിട്ട് ഭരണഘടനയെ അക്രമിക്കുന്നു: ടീസ്റ്റ് സെറ്റള്‍ വാഡ്

തലശ്ശേരി: കേന്ദ്ര ഭരണകൂടം നേരിട്ട് ഭരണഘടനയെ അക്രമിക്കുകയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തക ടീസ്റ്റ് സെറ്റള്‍ വാഡ് അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമണം എന്ന വിഷയത്തെ കുറിച്ച് നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്‌കാരത്തെയും പൈതൃകത്തേയും ഇല്ലാതാക്കനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് ടീസ്റ്റ് സെറ്റള്‍ വാഡ് കൂട്ടിച്ചേര്‍ത്തു. തലശ്ശേരി കോടതി ബൈസെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്വ.ബി.പി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥന വൈസ് പ്രസിഡന്റ് അഡ്വ.കെ.വിജയകുമാര്‍, അഡ്വ.വിനോദ് കുമാര്‍ ചംബ്ലോന്‍, അഡ്വ. കെ. വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *