കര്‍ഷക ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് പ്രീമിയം സ്റ്റാളുകള്‍

കര്‍ഷക ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് പ്രീമിയം സ്റ്റാളുകള്‍

കോഴിക്കോട്: 2022 -23 വര്‍ഷത്തെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ അധിഷ്ഠിത കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, കര്‍ഷകര്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് ‘പ്രീമിയം സ്റ്റാളുകള്‍’ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഫ്.പി. ഒ കള്‍ കുറഞ്ഞത് മൂന്നു വര്‍ഷം മാര്‍ക്കറ്റിംഗ് മേഖലയില്‍ വൈദഗ്ധ്യം ഉള്ള സന്നദ്ധ സംഘടനകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം വിപണനം എന്നിവ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, പ്രാഥമിക സര്‍വീസ് സഹകരണ സൊസൈറ്റികള്‍, ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ 17/0 2/ 2023 ന് അകം. സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *