ഐ.ഐ.എം കോഴിക്കോട് ഹാഫ് മാരത്തണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഹാഫ് മാരത്തണ്‍ മാര്‍ച്ച് അഞ്ചിന്

ഐ.ഐ.എം കോഴിക്കോട് ഹാഫ് മാരത്തണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഹാഫ് മാരത്തണ്‍ മാര്‍ച്ച് അഞ്ചിന്

കോഴിക്കോട്: ഐ.ഐ.എം കോഴിക്കോടും പീകെ സ്റ്റീല്‍ കാലിക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് അഞ്ചിന് രാവിലെ 5.30ന് കാലിക്കറ്റ് ബീച്ച് ഏരിയയിലാണ് സംഘടിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ മിനി മാരത്തണ്‍, മത്സര ഓട്ടം, 3 കിലോമീറ്റര്‍ ‘ഡ്രീം റണ്‍’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് മാരത്തണിലുള്ളത്. ഇവന്റിന്റെ ആകെ സമ്മാനത്തുക 3.5 ലക്ഷം രൂപയാണ്.

മാരത്തണിന്റെ 13ാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. ‘Unsung Heroes: Tribute to Sanitation Workers’. എന്നതാണ് ഈ വര്‍ഷത്തെ മാരത്തണിന്റെ പ്രമേയം. പ്രൊഫ. ദീപാ സേതി, കാലിക്കറ്റ് മാരത്തണിന്റെ 13 വര്‍ഷത്തെ പാരമ്പര്യത്തെക്കുറിച്ചും ശുചീകരണ തൊഴിലാളികള്‍ ഏറ്റെടുത്തിരിക്കുന്ന സുപ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഇവന്റ് ലോഞ്ച് ചടങ്ങ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും ചേര്‍ന്ന് കാലിക്കറ്റ് ഹാഫ് മാരത്തണ്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ദീപ സേഥി, ഐ.ഐ.എം കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാലിനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണിനും ആദ്യ ഓഫ്ലൈന്‍ ടിക്കറ്റ് സമ്മാനിച്ചു. ഇവന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പീകെ സ്റ്റീല്‍ കാസ്റ്റിംഗ്‌സ് (പി) ലിമിറ്റഡിന്റെ ജി.എം – അഡ്മിനിസ്‌ട്രേഷന്‍ മേജര്‍ എ.കെ രാമകൃഷ്ണന്‍ ഔദ്യോഗിക ഓഫ്ലൈന്‍ ടിക്കറ്റുകളും പുറത്തിറക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *