കോഴിക്കോട് : കുന്ദമംഗലം എന്‍.ഐ.ടിയിലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയും രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ നിധിന്‍ ശര്‍മ്മയാണ് പുലര്‍ച്ചെ മരിച്ചത്. 22 വയസായിരുന്നു. കാരണം വ്യക്തമല്ല, ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് വാട്‌സ്ആപ്പില്‍ കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.