ഇ.ഡി ശരിയായ പാതയിലൂടെയാണ് പോകുന്നത്; എല്ലാ ഉന്നതരുടെയും പങ്ക് പുറത്തുകൊണ്ടുവരും: സ്വപ്‌ന സുരേഷ്

ഇ.ഡി ശരിയായ പാതയിലൂടെയാണ് പോകുന്നത്; എല്ലാ ഉന്നതരുടെയും പങ്ക് പുറത്തുകൊണ്ടുവരും: സ്വപ്‌ന സുരേഷ്

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും രംഗത്ത്. കേസില്‍ എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമപോരാട്ടം തുടരുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഇ.ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

കേരളം വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും സ്വപ്‌ന സുരേഷ് ബംഗളൂരുവില്‍ പറഞ്ഞു. ബിരിയാണിച്ചെമ്പ് ആരോപണവും സ്വപ്‌ന സുരേഷ് ആവര്‍ത്തിച്ചു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കൈയ്യൊഴിഞ്ഞതോടെ ഇത് നാലാം തവണയാണ് കേന്ദ്ര ഏജന്‍സികള്‍ എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത്. തന്റെ ബാങ്ക് ലോക്കറിലെ പണം ശിവശങ്കറിനുള്ള കോഴ പണമാണെന്ന് സ്വപ്‌ന സുരേഷ് തുറന്ന് പറഞ്ഞതോടെയാണ് ശിവശങ്കറിനെതിരായ കുരുക്ക് മുറുകിയത്. ലൈഫ് മിഷന്‍ കോഴക്കേസില്‍ സി.ബി.ഐയും അന്വേഷണവും തുടരുന്നതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ്.

Share

Leave a Reply

Your email address will not be published. Required fields are marked *