ഇന്ത്യ -യു.എ.ഇ സ്വതന്ത്ര വ്യാപാര കരാറും ബിസിനസ് കയറ്റുമതി സാധ്യതകളും; സെമിനാർ  20 ന് 

ഇന്ത്യ -യു.എ.ഇ സ്വതന്ത്ര വ്യാപാര കരാറും ബിസിനസ് കയറ്റുമതി സാധ്യതകളും; സെമിനാർ  20 ന് 

കോഴിക്കോട് :കേന്ദ്രവാണിജ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്സ് ഓർഗനൈസേഷനും (എഫ് ഐ ഇ ഒ ) ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോണും സംയുക്തമായി മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ സെയിഫ് സോണിലെ ലോകോത്തര സൗകര്യങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി  സെമിനാർ സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 20 നു വൈകീട്ട് 6 മണിക്ക് കോഴിക്കോട് താജ് ഹോട്ടലിൽ സെമിനാർ നടക്കും.

2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും 2022 ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സി ഇ പി എ) ഒപ്പുവച്ചു.

ഇന്ത്യൻ കയറ്റുമതിയുടെ 90 ശതമാനത്തിനും യുഎഇയുടെ 65 ശതമാനത്തിനും നികുതി രഹിത പ്രവേശനം സി ഇ പി എ അനുവദിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ 97% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും യുഎഇ വിപണിയിൽ ഡ്യൂട്ടി രഹിത പ്രവേശനം ലഭിക്കുമെന്നും യുഎഇ ഉൽപ്പന്നങ്ങളിൽ 90% ഇന്ത്യൻ വിപണിയിൽ ഡ്യൂട്ടി രഹിത പ്രവേശനം നേടുമെന്നുമാണ് വിവരം.

രത്‌നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങളും, തുകൽ, പാദരക്ഷകൾ, സ്‌പോർട്‌സ് സാധനങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ, ഓട്ടോമൊബൈൽസ്, മരം, ഫർണിച്ചർ, ഫാർമസ്യൂട്ടിക്കൽസ് എന്നിവ ഉൾപ്പെടുന്നതാണ് നേട്ടമുണ്ടാക്കാൻ പോകുന്ന പ്രധാന ആഭ്യന്തര മേഖലകൾ.

സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രധാന ഘടകങ്ങളെക്കുറിച്ചും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും വ്യവസായത്തിനും വ്യാപാരത്തിനും ബോധവൽക്കരണം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ സാഹചര്യത്തിൽ യുഎഇയിൽ മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇന്ത്യൻ കയറ്റുമതിക്കാർക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ലഭ്യമായ വിവിധ ബിസിനസ്സ് അവസരങ്ങളെ കുറിച്ചും ശില്പശാല ചർച്ചചെയ്യും . പ്രവേശനം സൗജന്യമാണ് . മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഇൻഡസ്ട്രിയൽ ഫ്രീ സോണുകളിൽ ഒന്നാണ് സെയിഫ് സോൺ. നിക്ഷേപ അവസരങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും പങ്കാളികളുമായി സംവദിക്കുന്നതിനും സെന സോൺ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ലഭ്യമാകും. രജിസ്ട്രേഷന് വിളിക്കാവുന്നതാണ്. ഫോൺ -8921397635 , 9895598009, 8129576018.

Share

Leave a Reply

Your email address will not be published. Required fields are marked *