തലശ്ശേരി: ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷക്കാലമായി കുട്ടിമാക്കൂലില്‍ പ്രവര്‍ത്തിച്ചു വരുന്ന അമ്മമാരുടെ സ്‌നേഹക്കൂട് അഭയ കേന്ദ്രം ധര്‍മ്മടം മീത്തെലെ പീടികക്കടുത്ത് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. മാറിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍മാണം ആരംഭിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഗോകുലം ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മാറിയ സാമൂഹിക വ്യവസ്ഥിതിയില്‍ സ്‌നേഹക്കൂട് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി പറഞ്ഞുകൊണ്ട് പുരുഷന്മാര്‍ക്കുവേണ്ടി നിര്‍മാണം ആരംഭിക്കുന്ന കെട്ടിടത്തിനു വേണ്ട സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ഭരണ സമിതി അംഗം മുരിക്കോളി രവീന്ദ്രന്‍ ഗോകുലം ഗോപാലന് പുരസ്‌കാര സമര്‍പ്പണം നടത്തി. ഇന്റലിജന്റ്‌സ് എസ്.പി പ്രിന്‍സ് അബ്രഹാം, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, തലശ്ശേരി ഐ.എം.എ പ്രസിഡന്റ് ഡോ. ജയകൃഷ്ണന്‍ നമ്പ്യാര്‍ സംസാരിച്ചു. സാമൂഹ്യ സേവന രംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കി വരുന്ന വാസു അത്തോളില്‍ വിളക്കോട്ടൂറിനെ പുരസ്‌കാരം നല്‍കി ആദരിച്ചു. പി.എം പ്രഭാകരന്‍, സജ്ജീവ് മാറോളി, വി.മണിവര്‍ണ്ണന്‍, മനയത്ത് ഫിറോസ്, കെ.സുരേഷ്, എം.ബാലന്‍ എന്നിവരും, ഐമ നാഷണല്‍ വൈസ് ചേയര്‍മാന്‍ രവീന്ദ്രന്‍ പൊയിലൂര്‍, ട്രസ്റ്റ് ഭാരവാഹികളായ പി.വി ലക്ഷ്മണന്‍, കെ.കെ സന്തോഷ് കുമാര്‍, കെ.ഇ സുലോചന, ടി.എം ദിലീപ് കുമാര്‍ സംസാരിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മേജര്‍ പി.ഗോവിന്ദന്‍ സ്വാഗതവും മാനേജിംഗ് ട്രസ്റ്റി കെ.എസ് ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.