നാദാപുരം: ഗ്രാമപഞ്ചായത്തിലെ കാറ്ററിംഗ് മേഖലയിലുള്ളവര്‍ക്ക് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്, ബേക്കറി , കൂള്‍ബാര്‍ ആന്‍ഡ് കാറ്ററിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ മൈക്രോ ഹെല്‍ത്ത് ലാബിന്റെ സഹായത്തോടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 354 പേര്‍ക്കാണ് രക്ത പരിശോധന , ശാരീരിക പരിശോധന , കണ്ണ് പരിശോധന , ലബോറട്ടറി പരിശോധന എന്നിവ നടത്തിയതിനുശേഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. തുടര്‍ന്ന് ഈ മേഖലയിലുള്ളവര്‍ക്ക് ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി വിതരണം ചെയ്തു. കെ.പി വിനോദന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ ശുചിത്വ റേറ്റിങ്ങിനെ കുറിച്ച് സംസാരിച്ചു.പി.ജാബിര്‍, വി.പി റാഷിദ്, പി.ആയിഷ, എ.സുകേഷ് എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യമലിനീകരണം, രാസ മലിനീകരണം, ജൈവമലിനീകരണം എന്നിവ പൂര്‍ണമായും ഒഴിവാക്കി നാദാപുരത്ത് സുരക്ഷിത ഭക്ഷണശാലകള്‍ ഒരുക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയാണ് പൊതു അവബോധനവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തിയത്. മുഴുവന്‍ ജീവനക്കാരും ഉടന്‍ തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.