വാണി ജയറാമിന് ഗാനാഞ്ജലി അര്‍പ്പിച്ച് ‘വാണീനാദം’

വാണി ജയറാമിന് ഗാനാഞ്ജലി അര്‍പ്പിച്ച് ‘വാണീനാദം’

ചൊക്ലി: മലയാളി സംഗീതാസ്വാദകരെ വേറിട്ട ശബ്ദവും ആലാപന സൗഭഗവും കൊണ്ട് അതിശയിപ്പിച്ച വാണി ജയറാമിന് ശ്രീനാരായണ വായനശാല ഗാനാഞ്ജലി അര്‍പ്പിച്ചു. വാണീജയറാം അനുസ്മരണം ‘വാണീനാദം’ പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു, വാണിയുടെ വ്യതിരിക്തമായ ആലാപനശൈലിയും, ശബ്ദ ഗരിമയുടെ വശ്യതയുമെല്ലാം പാടിയും പറഞ്ഞും വി.ടി.മുരളി അവതരിപ്പിച്ചു. ചൊക്ലി വി.പി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മനോജ് പഴശ്ശി അധ്യക്ഷത വഹിച്ചു. കെ.പ്രദീപ്, അജയന്‍ ഗാനാഞ്ജലി, ടി.കെ സുരേഷ്, ഭവിഷ സംസാരിച്ചു. ബാലസംഘം പാട്ടുപെട്ടിയുടെ, വാണി ജയറാം ഗാനമേളയുമുണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *