തലശ്ശേരി: കോ-ഓപറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് കോളേജ് ഓഫ് നഴ്‌സിംഗ് തലശ്ശേരി എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അലയന്‍സ് ക്ലബ് തലശ്ശേരിയോടൊപ്പം സംയുക്തമായി രക്തമൂല കോശദാന ക്യാമ്പ് സംഘടിപ്പിച്ചു. കോ-ഓപറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസില്‍ നടന്ന ചടങ്ങ് കേരള കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അലയന്‍സ് ക്ലബ് വൈസ് പ്രസിഡന്റ് അല്ലി അനൂപ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.സ്വപ്‌ന ജോസ് , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.വേലായുധര്‍ സംസാരിച്ചു. ക്യാമ്പില്‍ 250ലേറെ വിദ്യാര്‍ഥികള്‍ രക്തമൂല കോശദാന രജിസ്‌ട്രേഷന്‍ നടത്തി. കേരളത്തില്‍നിന്ന് എച്ച്.എല്‍.എ രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ക്ക് ദാത്രിയുടെ സേവനം ലഭ്യമാണ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ബിനീഷ് , ലതിക നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വി.ടി സജീ സ്വാഗതം പറഞ്ഞു.