തലശ്ശേരി: മാഹി ബൈപാസില്‍ ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനിടയില്‍ മറിഞ്ഞുവീണ് കരാര്‍ ജീവനക്കാര്‍ക്ക് പരക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 12ഓടെ കവിയൂര്‍ മങ്ങാട് ബൈപാസിലാണ് അപകടം. ഗുരുതരമായി തലയ്ക്കു പരുക്കേറ്റ ആസാം സ്വദേശി ദിലീപ് രാജുവിനെ (30) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പച്ചു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാലിന് പരുക്കേറ്റ എക്കാട് സ്വദേശി രാജേഷിനെ (35) കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റൊരു ആസാം സ്വദേശിയായ രാജുവിനെ മാഹി ജനറല്‍ ആശുപതിയിലു തുടര്‍ന്ന് കൊടുവള്ളി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇ.കെ.കെ കമ്പനിയുടെ കരാര്‍ ജോലി എടുക്കുന്നവരാണിവര്‍. തലശ്ശേരി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ ബഷീര്‍, അസി. എന്‍ജിനിയര്‍ സി. ലിജിന, ഉദ്യോഗസ്ഥരായ രാജേഷ് മണാട്ട്, യോഗീദാസ്, കെ. ഗഫൂര്‍, ഇ. സജീവന്‍ തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.