നാദാപുരം: പഞ്ചായത്ത് രാജ് പ്രസ്ഥാനത്തിന്റെ പിതാവ് ബല്‍ബന്തറായ് മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷ്യയിലെ ഭുവനേശ്വറില്‍ വച്ച് 19ന് നടക്കുന്ന ദേശീയ സെമിനാറില്‍ ശിശു സൗഹൃദ വില്ലേജ് എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലിക്ക് പഞ്ചായത്തില്‍ ചേര്‍ന്ന രാഷ്ട്രീയ-സാമൂഹ്യ-ഉദ്യോഗസ്ഥ നേതൃത്വം യാത്രയയപ്പ് നല്‍കി. ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട കുട്ടികളുടെ സമഗ്രമായ പുരോഗതിയില്‍ നാദാപുരം നടത്തിയ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ വീഡിയോയിലൂടെ അവതരിപ്പിച്ചതിനു ശേഷമാണ് നാദാപുരം ഗ്രാമപഞ്ചായത്തിനെ ദേശീയ സെമിനാറിലേക്ക് തിരഞ്ഞെടുത്തത്.
കുട്ടികളുടെ ജനനസമയത്തുള്ള മരണം ദേശീയ ശരാശരിയിലും താഴെ എത്തിച്ചതും , ജനന സമയത്ത് അമ്മമാരുടെ മരണം കുറച്ച് കൊണ്ടുവരുവാനും , ജനനസമയത്ത് കുട്ടികളുടെ തൂക്കം വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം എത്തിച്ചതും വലിയ പ്രവര്‍ത്തനങ്ങളായി. കുട്ടികളെ കൃഷിയിടങ്ങളില്‍ എത്തിച്ചതിനും കുട്ടികളില്‍ സൈബര്‍ ബോധം, ശുചിത്വബോധം എന്നിവ എത്തിച്ചതും നേട്ടമായി. അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി കുട്ടികള്‍ക്കായി നടപ്പാക്കിയതും കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഇല്ലാത്തവര്‍ക്ക് ഗാഡ്ജറ്റ് സൗകര്യങ്ങലേര്‍പ്പെടുത്തിയത് എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നാദാപുരത്തു നടത്തിയിട്ടുള്ളത്. പഞ്ചായത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ച.ു പ്രസിഡന്റ് വി.വി മുഹമ്മദലി നേട്ടത്തിന്റെ നാള്‍വഴികള്‍ അവതരിപ്പിച്ചു .പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ , എം. സി സുബൈര്‍ , ജനീദ ഫിര്‍ദൗസ് എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുഹമ്മദ് ബംഗളത്ത് , വി.പി കുഞ്ഞികൃഷ്ണന്‍, പി.പി ബാലകൃഷ്ണന്‍, വലിയാണ്ടി ഹമീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.പി സലാം, നിസാര്‍ ഇടത്തില്‍, കെ വി നാസര്‍, കരിമ്പില്‍ ദിവാകരന്‍, നദീര്‍ ചാത്തോത് , കെ.ജി ലത്തീഫ് , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു , ഡോക്ടര്‍ ജമീല എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന സംസാരിച്ചു. 16നാണ് പ്രസിഡന്റ് യാത്ര. തിരിക്കുന്നത്