കോഴിക്കോട്: 1990 മുതല്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് യോഗയുടെ കോഴിക്കോട് ചാപ്റ്ററിന്റെ 15ാം വാര്‍ഷികം 19ന് ഞായര്‍ വിവിധ പരിപാടികളോടെ ബദിരൂര്‍ തേങ്ങാപറമ്പത്ത് റിട്രീറ്റ് മക്കടയില്‍വച്ച് നടക്കുമെന്ന് ചെയര്‍മാന്‍ ടി.പി രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 7.30ന് ഗുരുജി കെ.ബി മാധവന്‍ജി നയിക്കുന്ന യോഗ ശിബിരവും തുടര്‍ന്ന് യോഗയും ആരോഗ്യവും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഗുരുജിയുമായി സംവാദവും നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. 15ാം വാര്‍ഷിക സാംസ്‌കാരിക സമ്മേളനം വൈകീട്ട് നാല് മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ യോഗ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി ഉമ്മര്‍, രമേഷ്ബാബു കെ.കെ, ടി.എസ് ശശി, ഷീജരാജന്‍, ശാന്തവാസു എന്നിവരും സംബന്ധിച്ചു.