കോഴിക്കോട്: മലയാള വാര്‍ത്താമാധ്യമരംഗത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി നിഷ്പക്ഷതയുടയേും സത്യസന്ധതയുടെയും പര്യായമായി ജനപക്ഷത്ത് നില്‍ക്കുന്ന മാധ്യമമായ പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 15ാം വാര്‍ഷികാഘോഷം വിപുലമായി നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങ് പ്രശ്‌സത കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളായ ഒഞ്ചിയം ഉസ്മാന്‍ ഒരിയാന, ഗിരീഷ് ആമ്പ്ര എന്നിവര്‍ക്ക് കവി പി.പി ശ്രീധരനുണ്ണി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
പീപ്പിള്‍സ് റിവ്യൂവിന്റെ 15ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം പ്രശസ്ത ഹൃദയ ചികിത്സാ വിദഗ്ധന്‍ ഡോ. കെ. കുഞ്ഞാലി, പ്രമുഖ പ്രവാസി സംഘാടകന്‍ ഗുലാം ഹുസൈന്‍ കൊളക്കാടന് നല്‍കി പ്രകാശനം ചെയ്തു. പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്റെ ഏറ്റവും പുതിയ പുസ്തകമായ ലക്ഷ്മി വാകയാടിന്റെ ‘സ്നേഹതീരം’ എന്ന ചെറുകഥാ സമാഹാരം ചടങ്ങില്‍വച്ച് കവി പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ് പുസ്തകം ഏറ്റുവാങ്ങി.
പി. ഗംഗാധരന്‍ നായര്‍ പുസ്തകപരിചയം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തകനും സിറ്റിസണ്‍ ഗ്രൂപ്പ് എം.ഡിയുമായ എം.കെ ഉസ്മാന്‍ ഹാജിയെ ഡോ.കുഞ്ഞാലി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവാസി റിവ്യൂ സ്‌കീം ഉദ്ഘാടനം നവാസ് ഒരിയാന (എം.ഡി ലെതര്‍ലാന്‍ഡ്, ദുബായ്) നിര്‍വഹിച്ചു. എം.വി കുഞ്ഞാമു (മാനേജിങ് ഡയരക്ടര്‍, എം.വി.കെ എന്റര്‍പ്രൈസസ് ) ഏറ്റുവാങ്ങി. അവാര്‍ഡ് ജേതാക്കളായ ഒഞ്ചിയം ഉസ്മാന്‍ ഒരിയാന, ഗിരീഷ് ആമ്പ്ര എന്നിവര്‍ പ്രതിസ്പന്ദം നടത്തി. കെ.പി കേശവമേനോന്‍ പുരസ്‌കാര ജേതാവ് ഗോപിനാഥ് ചേന്നരയും ആര്‍.ജയന്ത്കുമാറും എം.കെ യൂസഫ് ഹാജി (ഡയരക്ടര്‍, സിറ്റിസണ്‍ ഗ്രൂപ്പ്) ആശംസകള്‍ നേര്‍ന്നു. ഒഞ്ചിയം ഉസ്മാന്‍ ഒരിയാനക്ക് സിറ്റിസണ്‍ ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ എം.കെ യൂസഫ്ഹാജി കാഷ് അവാര്‍ഡ് സമ്മാനിച്ചു. പി. അനില്‍ ബാബു പ്രാര്‍ത്ഥന ആലാപനം നടത്തി. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.