തലശ്ശേരി: തലശ്ശേരി ബാലന്മാസ്റ്ററുടെ സ്മരണയില്‍ സംഘടിപ്പിച്ച സംഗീതോത്സവം സമാപിച്ചു. പഞ്ചരത്ന കീര്ത്തനാലാപനത്തോയൊണ് പരിപാടി ആരംഭിച്ചത്. ബാലന് മാസ്റ്ററുടെ ശിഷ്യരായ അറുപതിലധികം കലാകാരന്മാര് സംഗീതാര്‍ച്ചന നടത്തി. തുടര്‍ന്ന് പിന്നണി ഗായകനും സംഗീത സംവിധായകനുമായ സച്ചിന് ബാലുവിന്റെ വീണ കച്ചേരി അരങ്ങേറി. എ. യതീന്ദ്രന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ഹാരീസ്ഭായി, ബക്കര്‍ തോട്ടുമ്മല്‍ എന്നിവരെ സമാദരിച്ചു. മോണ്‍സിഞ്ഞോര്‍ ആന്റണി മുതുകുന്നേല്‍, യോഗഭാരതി ട്രസ്റ്റിന്റെ ചെയര്മാന് ഡോ.കെ.പി.ബാലകൃഷ്ണന്, എം.സി നാരായണന് മാസ്റ്റര്‍, വത്സലന്‍ മാസ്റ്റര്‍ സംസാരിച്ചു.