മാഹി: മാഹി ശ്രീനാരായണ ബി.എഡ് കോളജില്‍ നടന്നുവരുന്ന ദ്വിദിന കരകൗശല ശാസ്ത്ര ചിത്ര ശില്‍പ്പ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഭൂമിയുടെ ഉള്ളറ, നീര്‍മറി പ്രദേശങ്ങള്‍. അഗ്‌നിപര്‍വ്വതം, ദിനോസറുകള്‍, ഹോം ബോര്‍ഡുകള്‍ കൊണ്ട് നിര്‍മിച്ച ഹെലികോപ്റ്റര്‍, വിവിധ വാഹനങ്ങള്‍, ഭാരതീയ സംസ്‌കൃതി അനാവരണം ചെയ്യുന്ന ചിത്ര ശില്‍പ്പങ്ങള്‍, പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, വിവിധ മാതൃകകള്‍ തുടങ്ങി പുരാതന നാണയങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. പുതുച്ചേരി സര്‍വ്വകലാശാലയുടെ അധ്യാപക പ്രായോഗിക പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പഠനോപകരനങ്ങളും ദ്വിദിന പ്രദര്‍ശനത്തിലുണ്ട്. ശ്രീനാരായണ ബി.എഡ് കോളജ് ചെയര്‍മാന്‍ ഡോ. എന്‍.കെ രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമ രാജ് മാഹിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ടി.വി ശ്രീകുമാര്‍ മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ ശാലിനി ദിവാനന്ദന്‍, ശ്രീക്കുട്ടി, അശ്വിന്‍, മയൂര രാഹുല്‍, അര്‍ച്ചന സുകുത, പി.ടി സാഗരിക, ശ്രീസൂര്യ എന്നിവര്‍ മുഖ്യ സംഘാടകരാണ്. പ്രദര്‍ശനം ഇന്ന് വൈകീട്ട് സമാപിക്കും.