തലശ്ശേരി: തൊഴിലാളികളെ മറന്ന സര്‍ക്കാരാണ് നരേന്ദ്രമോദി സര്‍ക്കാറെങ്കില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധ്വാനിക്കുന്നവരെ മുഖവിലക്കെടുത്താത സര്‍ക്കാരാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി ശശിധരന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ച കൂട്ട ധര്‍ണയും അഗ്‌നിജ്വാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിച്ച് ജനത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍.കെ രാജീവ് അധ്യക്ഷത വഹിച്ചു. എം.പി അസൈയ്നാര്‍, രാമചന്ദ്രന്‍, എം.നസീര്‍ എന്നിവര്‍ സംസാരിച്ചു.