ഇ കൊമേഴ്‌സ് മൊബൈല്‍ അപ്ലിക്കേഷന്‍ ‘കോട്ടയ്ക്കല്‍ ആയുര്‍വേദ’യുമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

ഇ കൊമേഴ്‌സ് മൊബൈല്‍ അപ്ലിക്കേഷന്‍ ‘കോട്ടയ്ക്കല്‍ ആയുര്‍വേദ’യുമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

കോട്ടയ്ക്കല്‍: ആയുര്‍വേദ ഔഷധ നിര്‍മാണത്തിലും ചികിത്സയിലും 120 വര്‍ഷത്തില്‍ അധികം പാരമ്പര്യമുള്ള ലോകപ്രശസ്ത സ്ഥാപനമാണ് വൈദ്യരത്‌നം പി. എസ്. വാരിയര്‍ സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. നവീന യന്ത്രസാങ്കേതികവിദ്യകളിലൂടെ ശാസ്ത്രീയമായി ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് കോട്ടയ്ക്കലും കഞ്ചിക്കോടും കര്‍ണ്ണാടകയിലുള്ള നഞ്ചന്‍ഗുഡുവിലുമുള്ള ഫാക്ടറികളില്‍ ഔഷധങ്ങള്‍ നിര്‍മിക്കുന്നു. NABH അംഗീകാരമുള്ള ആശുപ ത്രികളാണ് കോട്ടയ്ക്കലും ഡല്‍ഹിയിലുമുള്ള ആര്യവൈദ്യശാലയുടെ ആശുപത്രികള്‍. കോട്ടയ്ക്കലുള്ള ധര്‍മാശുപത്രിയില്‍ സൗജന്യചികിത്സ ലഭ്യമാണ്. കൊച്ചിയില്‍ തൃക്കാക്കരയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഔഷധങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നതിന് ആര്യവൈദ്യശാല വെബ് പോര്‍ട്ടല്‍ സംവിധാനം 2021 മുതല്‍ തുടങ്ങിയിട്ടുണ്ട്. മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, ഹോസ്പിറ്റല്‍ അഡ്മിഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ വെബ് പോര്‍ട്ടല്‍ സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി ജനങ്ങള്‍ ഈ സംവിധാനം ഇപ്പോള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പുതുതായി തുടങ്ങിയിട്ടുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ സംവിധാനം ഈ മാസം മുതല്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ഈ മൊബൈല്‍ അപ്ലിക്കേഷനിലൂടെ ഓണ്‍ലൈനായി മരുന്നുകള്‍ വാങ്ങുവാന്‍ സാധിക്കും. രോഗപരിശോധനയ്ക്കുശേഷം ഡോക്ടര്‍ നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് ആര്യവൈദ്യശാല ഔഷധങ്ങള്‍ ലഭ്യമാവുന്നതാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അംഗീകൃത വിതരണക്കാര്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ മൊബൈല്‍ അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘കോട്ടയ്ക്കല്‍ ആയുര്‍വേദ’ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആയുര്‍വേദചികിത്സയുടെ സാധ്യതകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നവീകരിച്ച മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപകാരപ്രദമായ ‘തെറാപ്യൂട്ടിക് ഇന്‍ഡക്‌സ്’ ഇതില്‍ ലഭ്യമാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സേവനങ്ങള്‍ എല്ലാവര്‍ക്കും യഥാസമയം സുഗമമായി ലഭിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. കൊച്ചിയിലുള്ള വെബ് കാസില്‍ മീഡിയയാണ് നവീകരിച്ച മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്

Share

Leave a Reply

Your email address will not be published. Required fields are marked *