അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മിഷിഗണ്‍: ആമേരിക്കയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് മരണം. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേര്‍ക്ക് വെടിവയ്പില്‍ പരുക്കുണ്ട്. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമ്പസിലെ രണ്ടിടങ്ങളിലാണ് വെടിവെയ്പ്പ് ഉണ്ടായത്. രണ്ടിടങ്ങളിലും വെടിവച്ചത് ഒരാള്‍ തന്നെയാണെന്ന സംശയത്തിലാണ് പോലിസുള്ളത്.

ക്യാമ്പസിലെ ബെര്‍ക്കി ഹാളിന് സമീപമുണ്ടായ വെടിവയ്പിലാണ് ഏറെയും പേര്‍ക്ക് പരുക്കേറ്റിട്ടുള്ളത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ബില്‍ഡിംഗിന് സമീപത്താണ് രണ്ടാമത്തെ വെടിവയ്പുണ്ടായത്. ക്യാമ്പസ് സുരക്ഷിതമാക്കാനുള്ള ലക്ഷ്യത്തില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥരാണ് ക്യാമ്പസ് വളഞ്ഞിട്ടുള്ളത്. പോലിസും അത്യാവശ്യ സര്‍വീസുകളും വളരെ പെട്ടെന്ന് തന്നെ വെടിവയ്പിനോട് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. അഞ്ച് പേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ജീവന് വരം അപകടകരമാകുന്ന നിലയിലാണ് ഇവര്‍ക്ക് പരുക്കേറ്റിട്ടുള്ളതെന്നാണ് സ്ഥലത്തെത്തിയ പോലിസ് മേധാവി ക്രിസ് റോസ്മാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ക്യാമ്പസിലുള്ള മറ്റ് കുട്ടികളോടും ജീവനക്കാരോടും സുരക്ഷിത താവളങ്ങളില്‍ തുടരാനാണ് പോലിസ് നിര്‍ദേശിച്ചിട്ടുള്ളത്.

അക്രമിക്കായുള്ള തെരച്ചില്‍ പോലിസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതുവരെ നിലവിലുള്ള സുരക്ഷിത ഇടങ്ങളില്‍ തുടരാനാണ് ക്യാമ്പസിലുള്ളവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചുവന്ന ഷൂസ് ധരിച്ച് ജീന്‍സ് ജാക്കറ്റ് ധരിച്ച ഉയരം കുറഞ്ഞ പുരുഷനാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിരീക്ഷണം.

Share

Leave a Reply

Your email address will not be published. Required fields are marked *