മലബാറിന്റെ മനസ്സറിഞ്ഞ് ശീമാട്ടി ക്രാഫ്റ്റഡ് ഇനി കോഴിക്കോടും

മലബാറിന്റെ മനസ്സറിഞ്ഞ് ശീമാട്ടി ക്രാഫ്റ്റഡ് ഇനി കോഴിക്കോടും

വസ്ത്ര വ്യാപാര രംഗത്ത് കേരളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബ്രാന്‍ഡായ ശീമാട്ടിയുടെ മലബാറിലെ ആദ്യ ഷോറൂം ശീമാട്ടി ക്രാഫ്റ്റഡിന്റെ ഉദ്ഘാടനം ഫെബ്രുവരി 12ന് ശീമാട്ടി സി.ഇ.ഒ ബീന കണ്ണന്‍ നിര്‍വഹിച്ചു. തികച്ചും സ്ത്രീകള്‍ക്ക് മാത്രമായുള്ള ശീമാട്ടി ക്രാഫ്റ്റഡിന്റെ കോഴിക്കോട്ടെ ഷോറൂം ഹൈലൈറ്റ് മാളിന് സമീപമാണ് സജീകരിച്ചിട്ടുള്ളത്. ഓരോ വധുവിന്റെയും വിവാഹ സങ്കല്‍പങ്ങളെ ഉള്‍ക്കൊണ്ട് അതില്‍ ഒട്ടും തന്നെ വിട്ടുവീഴ്ച്ചയില്ലാതെ വിവാഹസാരികള്‍, ലെഹങ്കള്‍ തുടങ്ങിയവ പ്രത്യേകമായി തയ്യാറാക്കി നല്‍കുന്നതോടൊപ്പം ഒരു പെണ്‍കുട്ടിക്ക് വിവാഹത്തിന് ഒരുങ്ങുന്നതിനായി ആവശ്യമായ എല്ലാ തരം വസ്ത്രങ്ങളും ശീമാട്ടി ക്രാഫ്റ്റഡില്‍ ലഭ്യമാണ്. ലേഡീസ് കുര്‍ത്തികള്‍, സല്‍വാര്‍, ഫാബ്രിക് മെറ്റീരിയല്‍ തുടങ്ങിയവയും ശീമാട്ടി ക്രാഫ്റ്റഡില്‍ ലഭ്യമാണ്.

കൊച്ചിയിലെയും കോട്ടയത്തേയും ഉപഭോക്തൃ സംതൃപ്തി കൈവരിച്ചതിന് ശേഷമാണ് മലബാറിന്റെ മണ്ണിലേക്ക് ശീമാട്ടി എത്തുന്നത്. പരമ്പരാഗതമായ പട്ടുസാരികളുടെ അത്യപൂര്‍വ്വ കലക്ഷനുകളും ഫാഷന്റെ ഏറ്റവും പുതിയ മുഖങ്ങളും മലയാളിക്ക് ശീലമാക്കിയ ശീമാട്ടി പ്രായഭേദമന്യേ ഉപഭോക്താക്കളുടെ ഫാഷന്‍ ആവശ്യങ്ങള്‍ കഴിഞ്ഞ ഒരുനൂറ്റാണ്ടിലേറെയായി നിറവേറ്റി വരുന്നു.
ആദ്യ വിലപ്പന കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് എ.എം ആഷികിന് നല്‍കിക്കൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹ്‌മ്മദ്, മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാരുതി, വനിത മാഗസിന്‍ സി.ഇ.ഒ സജീവ്, ഹൈലൈറ്റ് മാള്‍ എം.ഡി സുലൈമാന്‍, വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍, ആര്‍.കെ അവെന്യൂ ഓണര്‍ രാമകൃഷ്ണന്‍ തുടങ്ങി കോഴിക്കോട്ടെ മറ്റു പ്രമുഖരും പ്രമുഖ സിനിമ താരങ്ങളും, ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മ്മാരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *