മലബാര്‍ മേഖലാ ജലച്ഛായ ചിത്രരചനാ മത്സരം നടന്നു

മലബാര്‍ മേഖലാ ജലച്ഛായ ചിത്രരചനാ മത്സരം നടന്നു

ന്യൂമാഹി: മങ്ങാട് ശ്രീവാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം തിറമഹോത്സവത്തോടനുബന്ധിച്ച് മലബാര്‍ മേഖലാ ജലച്ഛായ ചിത്രരചനാ മത്സരം ക്ഷേത്രാങ്കണത്തില്‍ നടന്നു. ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരന്‍ പ്രശാന്ത് ഒളവിലം ഉദ്ഘാടനംചെയ്തു. മികച്ച ചിത്രത്തിന് മുന്‍ ക്ഷേത്രകാരണവര്‍ വി.കെ.കെ അടിയോടി മാസ്റ്ററുടെ പേരിലേര്‍പ്പെടുത്തിയ സ്വര്‍ണമെഡല്‍ സമ്മാനിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. നിരവധി കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *