കോഴിക്കോട്: ബി.ജെ.പി തിരുത്തിയാട് ഏരിയ 51ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കാവ് േകൊട്ടാരം റോഡില്‍ വച്ച് ജനസംഘ സ്ഥാപകനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അനുസ്മരണവും ബൂത്ത് സമ്മേളനവും നടത്തി. ജനസംഘത്തിന്റെ കോഴിക്കോട് ഒന്നാം മണ്ഡലം സെക്രട്ടറിയായിരുന്ന പി.ടി രവികുമാര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. 1968ല്‍ കേഴിക്കോട് നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ വച്ച് ദേശീയ പ്രസിഡന്റ്ായി തിരഞ്ഞെടുത്ത പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായക്ക് കോഴിക്കോട് സ്മാരകം പണിയണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. ബൂത്ത് കണ്‍വീനര്‍ കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, സെക്രട്ടറി മധു കാട്ടുവയല്‍, കെ.ഗോപികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.