ദുബായ്: എഴുത്തുക്കാരിയും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തക ജാസ്മിന്‍ സമീര്‍ എഴുതിയ ‘വൈകി വീശിയ മുല്ല ഗന്ധം’, ‘കാത്തുവെച്ച പ്രണയമൊഴികള്‍’, ‘ശൂന്യതയില്‍ നിന്ന് ഭൂമി ഉണ്ടായ രാത്രി’ എന്നീ കവിതാസമാഹാരങ്ങള്‍ മകള്‍ ജന്നത്ത് ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രററി ഓഫീസര്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ മുഖൈരിക്ക് കൈമാറി. യു.എ.ഇയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖന്‍ റുശ്ദി ബിന്‍ റഷീദ് ( ഡയറക്ടര്‍ D4, ദുബായ്) , യു.എ.ഇയിലെ പ്രമുഖ ബിസിനസ് സംരംഭകരായ നാഫിഹ് റഹ്‌മാന്‍ ബിസ്മി , നസീഫ് മാഹീ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.