കുടുംബ സംഗമം സംഘടിപ്പിച്ചു

കുടുംബ സംഗമം സംഘടിപ്പിച്ചു

കതിരൂര്‍: കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ കതിരൂര്‍ ഓഫീസിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കുടുംബ സംഗമം കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കെ.എസ്.ഇ.ബി ഉത്തരമേഖലാ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ ഹരീശന്‍ മൊട്ടേമ്മല്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.രാജീവന്‍, കെ.ടി ലിബീഷ്, രാജേഷ് മണാട്ട്, കെ.ഗഫൂര്‍, കെ.രതീഷ്, ഷിജിത്ത്, നളിനി, ജിജിത്ത് കെ.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *